< Back
Kerala

Kerala
എഡിഎമ്മിന് കൈക്കൂലി നൽകിയത് സ്വർണം പണയം വെച്ചാണെന്ന് ടി. വി പ്രശാന്തൻ
|22 Oct 2024 12:51 PM IST
സ്വർണം പണയം വെച്ചതിന്റെ രേഖകൾ പ്രശാന്തൻ പൊലീസിന് കൈമാറി
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് സ്വർണം പണയം വെച്ചാണ് കൈക്കൂലി നൽകിയതെന്ന് ടി. വി പ്രശാന്തൻ. സ്വർണം പണയം വെച്ചതിന്റെ രേഖകൾ പ്രശാന്തൻ പൊലീസിന് കൈമാറി.
ആറാം തിയതി നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ എത്തി കണ്ടു എന്നും അവിടെ നിന്നാണ് കൈക്കൂലി നൽകിയത് എന്നും പ്രശാന്തൻ പൊലീസിന് മൊഴി നൽകി.
അതേസമയം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.