< Back
Kerala
ചേച്ചിയുടെ വിവാഹത്തിന് വന്ന ബന്ധുവിനൊപ്പം അനുജത്തി ഒളിച്ചോടി
Kerala

ചേച്ചിയുടെ വിവാഹത്തിന് വന്ന ബന്ധുവിനൊപ്പം അനുജത്തി ഒളിച്ചോടി

abs
|
5 Sept 2021 10:56 AM IST

മകളെ കാണ്മാനില്ലെന്ന് അറിയിച്ച് രക്ഷിതാക്കൾ തിരുവല്ല പൊലീസിനെ സമീപിച്ചു

തിരുവല്ല: വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരിയായ 19കാരി മുങ്ങിയെന്ന് പരാതി. മകളെ കാണ്മാനില്ലെന്ന് അറിയിച്ച് രക്ഷിതാക്കൾ തിരുവല്ല പൊലീസിനെ സമീപിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് വധൂഗൃഹത്തിലെത്തിയ കുടുംബ സുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ല നഗരത്തിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. തുടർന്ന് പാർക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശു കവലയിലെ ജൂവലറിയിൽ കയറിയ മാതാവിനോട് സമീപത്തെ കമ്പ്യൂട്ടർ കഫെയിൽ പോയി വരാമെന്നറിയിച്ച് യുവതിയും പോയി.

ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് മാതാവ് മകളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതെന്ന് മാധ്യമം റിപ്പോർട്ടില്‍ പറയുന്നു.

Related Tags :
Similar Posts