< Back
Kerala
Kerala
കിണറ്റിൽ വീണ പോത്തിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
|5 Oct 2021 8:09 AM IST
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ജലീലാണ് കിണറ്റില്‍ ഇറങ്ങി പോത്തിനെ കയറില്‍ ബന്ധിച്ചത്
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.
ഈങ്ങാപ്പുഴ വേനക്കാവ് അബ്ദുല്‍നാസറിന്‍റെ പോത്താണ് വീടിന് സമീപത്തുള്ള പറമ്പിലെ കിണറ്റില്‍ വീണത്. നാട്ടുകാരും മുക്കത്തു നിന്നുള്ള ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ജലീലാണ് കിണറ്റില്‍ ഇറങ്ങി പോത്തിനെ കയറില്‍ ബന്ധിച്ചത്. കരക്കെത്തിയപ്പോള്‍ പോത്ത് കുതറി ഓടാന്‍ ശ്രമിച്ചു. പോത്തിനെ ചികിത്സക്ക് വിധേയമാക്കി.