< Back
Kerala

Kerala
പിണറായി-മോദി കൂടിക്കാഴ്ചയിൽ ബഫർസോൺ വിഷയം ചർച്ചയായില്ല
|27 Dec 2022 4:56 PM IST
കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടത്തിയത്.
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഫർസോൺ വിഷയം ചർച്ചയായില്ല. കെ റെയിൽ സംബന്ധിച്ച് എന്തെങ്കിലും ചർച്ച നടന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നില്ല.
കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടത്തിയത്. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തിവരുന്ന മുന്നൊരുക്കങ്ങളും പരാമർശ വിഷയമായി. ജൽ ജീവൻ മിഷൻ, വിവിധ ദേശീയ പാതാ വികസ പദ്ധതികളും ചർച്ച ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഥകളി ശിൽപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി.പി ജോയിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.