< Back
Kerala
കുന്നംകുളത്ത് അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Kerala

കുന്നംകുളത്ത് അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Web Desk
|
29 Jan 2023 12:57 PM IST

പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മൂന്നു വയസ്സുള്ള മകൾ അജുവ, ഒന്നര വയസ്സുള്ള മകൻ അമൻ എന്നിവരാണ് മരിച്ചത്

തൃശ്ശൂർ: കുന്നംകുളത്ത് അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മൂന്നു വയസ്സുള്ള മകൾ അജുവ, ഒന്നര വയസ്സുള്ള മകൻ അമൻ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചയാണ് നാടിനെ നടുക്കിയ സംഭവം. ഒന്നാം നിലയിലെ ബാൽക്കണിയിൽ കിടന്നിരുന്ന മൃതദേഹങ്ങൾ രാവിലെ നടക്കാൻ ഇറങ്ങിയവർ ആണ് കണ്ടത്. ഷഫീനയുടെ ഭർത്താവിന്റെ അമ്മയും മൂത്ത മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് ഹാരിസ് വിദേശത്താണ്. ആറു വയസ്സുള്ള മൂത്തമകളും ഷഫീനയോടൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും കവറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷഫീനക്ക് വിഷാദരോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഏഴുവർഷം മുമ്പാണ് ഷഫീനയുടെയും ഹാരിസിന്റെയും വിവാഹം നടന്നത് . എരുമപ്പെട്ടി പോലീസും വിരൽ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇൻവെസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related Tags :
Similar Posts