< Back
Kerala

Kerala
ചാലക്കുടിയിൽ കാർ കിണറ്റിൽ വീണു; മൂന്നുപേരെ രക്ഷപ്പെടുത്തി
|3 March 2024 9:51 PM IST
കിണറിന് ഏകദേശം 30 അടി താഴ്ചയുണ്ടായിരുന്നു
തൃശൂർ: ചാലക്കുടിയിൽ നിയന്ത്രണംവിട്ട കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ചാലക്കുടി സുന്ദരിക്കവല, പാറക്കൊട്ടിലാണ് സംഭവം നടന്നത്. പോട്ട സ്വദേശികളായ കളരിക്കൽ സതീശൻ, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ചാലക്കുടി അഗ്‌നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് യാത്രക്കാരെ രക്ഷിച്ചത്.
കിണറിന് ഏകദേശം 30 അടി താഴ്ചയുണ്ടായിരുന്നു. അതിൽ എട്ടടിയോളം വെള്ളവുമുണ്ടായിരുന്നു.