< Back
Kerala

Kerala
കണ്ണൂരിൽ അപകടത്തിൽപെട്ട കാർ കത്തി നശിച്ചു
|31 Aug 2023 8:30 PM IST
കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം
കണ്ണൂർ: കണ്ണൂർ താഴെ ചൊവ്വയിൽഅപകടത്തിൽപെട്ട കാർ കത്തി നശിച്ചു. മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷമാണ് കാറിന് തീപിടിച്ചത്. വടകര ഭാഗത്ത് നിന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറാണ് ഉച്ചകഴിഞ്ഞ് മുന്ന് മണിയോട് കൂടി അപകടത്തിൽപ്പെടുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയുമായാണ് കൂട്ടിയിടിച്ചത്. തുടർന്ന് കാറിന്റെ മുൻഭാഗത്ത് തീപടരുകയായിരുന്നു. തീ പടരുന്ന ഘട്ടത്തിൽ തന്നെ കാറിനകത്തുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയിരുന്നു. അതുകൊണ്ട് മറ്റപകടങ്ങൾ ഉണ്ടായിട്ടില്ല.
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ കണ്ണൂരിലെ ഒരു ആശുപ്പത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കാറിന് പിടിച്ച തീ നാട്ടുകാരും മറ്റും ചേർന്ന് അണയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റപകടങ്ങൾ ഉണ്ടായിട്ടില്ല.