< Back
Kerala
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി
Kerala

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി

Web Desk
|
25 Dec 2022 12:09 PM IST

മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച റിറ്റ്‌സ് കാറാണ് കത്തിയത്

എറണാകുളം: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു. ആളപായമില്ല. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച റിറ്റ്‌സ് കാറാണ് കത്തിയത്.

കച്ചേരിത്താഴത്ത് രാവിലെ ഒമ്പതരക്കാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിൽ പൊടുന്നനെ പുക ഉയരുകയായിരുന്നു. ഉടൻ വാഹനം നിർത്തി മൂന്നു പേരും ഓടി മാറി. സെക്കൻറുകൾക്കകം കാർ കത്താൻ തുടങ്ങി. കാറിൽ സൂക്ഷിച്ചിരുന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പതിനായിരം രൂപയും കത്തിനശിച്ചു.

Related Tags :
Similar Posts