< Back
Kerala
The case against Unni Mukundan was quashed, actor unni mukundan, latest malayalam news, ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി, ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദനെതിരായ പീഡന പരാതി, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

ഒത്തുതീർപ്പായെന്ന് പരാതിക്കാരി; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി

Web Desk
|
13 Sept 2023 6:18 PM IST

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു കേസ്

കൊച്ചി:നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസാണ് റദ്ദാക്കിയത്. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി.ഗോപിനാഥ് കേസ് റദ്ദാക്കിയത്.

2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വലിയ വിവാദത്തിന് തിരിതെളിച്ചിരുന്നു.

Similar Posts