< Back
Kerala

Kerala
നടിയെ അക്രമിച്ച കേസ്;ആർ. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ
|25 July 2022 7:24 PM IST
നടിയെ അക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു
തിരുവനന്തപുരം: ആർ. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. നിയമ വിദ്യാർഥി ഷെർളിയാണ് എ ജിക്ക് അപേക്ഷ നൽകിയത്. നടിയെ അക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു.
നടിയെ അക്രമിച്ച കേസിൽ ഗുരുതര വെളിപ്പെടുത്തലായിരുന്നു ആർ. ശ്രീലേഖ നടത്തിയത്. കേസിലെ പ്രതിയായ പൾസർ സുനിയെ കുറിച്ചാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ. പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക്‌മെയിൽ ചെയ്തിട്ടുണ്ടെന്നായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.
ദിലീപിന് പങ്കുണ്ടെന്ന് താൻ ആദ്യം കരുതിയെന്നും പൾസർ സുനി ക്വട്ടേഷൻ എടുത്തിരുന്നെങ്കിൽ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു.