< Back
Kerala

Kerala
വീട്ടുജോലിക്കാരിയെ മർദിച്ച കേസ്; സീമ പത്ര അറസ്റ്റിൽ
|31 Aug 2022 9:19 AM IST
ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി
വീട്ടുജോലിക്കാരിയായ ഗോത്രവർഗ യുവതിയെ മർദിച്ച ബി.ജെ.പിയുടെ വനിതാ വിഭാഗം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം സീമ പത്ര അറസ്റ്റിൽ. സംഭവത്തിൽ ജാർഖണ്ഡ് ബിജെപി ഇന്നലെ സീമയെ സസ്‌പെൻഡ് ചെയ്തിരുന്നു.
ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. ജാർഖണ്ഡിലെ ബി.ജെ.പി അധ്യക്ഷൻ ദീപക് പ്രകാശാണ് സീമ പത്രയെ സസ്പെന്‍ഡ് ചെയ്തത്. സീമയുടെ വീട്ടിലെ ജോലിക്കാരിയായ സുനിത എന്ന സ്ത്രീ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ദൃശ്യത്തിലുള്ളത്. പല പല്ലുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു. എഴുന്നേറ്റു ഇരിക്കാൻ കഴിയുന്നില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ട്.
ദൃശ്യം പുറത്തുവന്നതോടെ സീമ പത്രക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.