< Back
Kerala
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ്; പെൺസുഹൃത്തിന് പങ്കില്ലെന്ന് പ്രവാസി
Kerala

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ്; പെൺസുഹൃത്തിന് പങ്കില്ലെന്ന് പ്രവാസി

Web Desk
|
26 Feb 2023 4:20 PM IST

തന്‍റെ പെൺസുഹൃത്തിനെ രാജേഷും സംഘവും ഉപയോഗിക്കുവായിരുന്നുവെന്നും മുഹിയുദ്ദീൻ പറഞ്ഞു

തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പെൺസുഹൃത്തിന് പങ്കില്ലെന്ന് മുഹിയുദ്ദീൻ. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ പെൺസുഹൃത്തിനൊപ്പം വന്ന ഡ്രൈവർ രാജേഷ് ആണ്. പണം തട്ടിയെടുത്തതിന് ശേഷം രാജേഷ് മർദിച്ചെന്നും മുഹിയുദ്ദീൻ പറഞ്ഞു. രാവിലെ പെൺസുഹൃത്തിന്‍റെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നെന്നും തന്നെ മർദിച്ചവർക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സുഹൃത്തിനെ രാജേഷും സംഘവും ഉപയോഗിക്കുവായിരുന്നുവെന്നും മുഹിയുദ്ദീൻ മീഡിയ വണിനോട് .

22-ാം തിയതി ദുബൈയിൽ നിന്നും എത്തിയ ഇയാളെ തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തിലധികം രൂപയും സ്വർണാഭരണങ്ങളുമാണ് സംഘം കവർന്നത്. സംഭവത്തിൽ മുഹിയുദ്ദീന്‍റെ സുഹൃത്തടക്കം ആറുപേരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. 15,70,000 രൂപയും അഞ്ച് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്.

Similar Posts