< Back
Kerala
റാന്നിയിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾ നേരിടുന്ന ജാതി വിവേചനം, കർശന നടപടി സ്വീകരിക്കും;  വീണാ ജോർജ്
Kerala

റാന്നിയിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾ നേരിടുന്ന ജാതി വിവേചനം, കർശന നടപടി സ്വീകരിക്കും; വീണാ ജോർജ്

Web Desk
|
4 Nov 2021 2:39 PM IST

കഴിഞ്ഞ ദിവസമാണ് റാന്നിയിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ ജാതി വിവേചനം നേരിടുന്നു എന്ന വാർത്ത മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നത്.

പത്തനംതിട്ട റാന്നിയിലെ എസ്.സി എസ്.ടി വിഭാഗങ്ങൾ നേരിടുന്ന ജാതി വിവേചനം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വീണാ ജോർജ്. ഇത്തരം സംഭവങ്ങൾ കേരളത്തിന് തന്നെ അപമാനമാണ്. കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളം പോലുള്ള സംസ്ഥാനത്ത് ഈ കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങളുണ്ടായെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്. കൃത്യമായി പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റാന്നിയിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ ജാതി വിവേചനം നേരിടുന്നു എന്ന വാർത്ത മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് കുടുംബങ്ങൾ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇഷ്ട ദാനം കിട്ടിയ ഭൂമിയിൽ വീട് വയ്ക്കാൻ കഴിയുന്നില്ലെന്നും നടപ്പ് വഴിയും പഞ്ചായത്ത് റോഡും അടക്കുകയാണെന്നുമായിരുന്നു പരാതി. ഡിവൈഎസ്പിക്കും പത്തനംതിട്ട എസ്പിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ ഉന്നയിച്ചിരുന്നു.

Similar Posts