< Back
Kerala
ബിഹാറിനും മധ്യപ്രദേശിനും കേന്ദ്രം ഈ അധ്യയന വർഷത്തിൽ കോടികളുടെ സഹായം നൽകി, കേരളത്തിന് ഒന്നും നൽകിയില്ല: വി.ശിവൻകുട്ടി
Kerala

ബിഹാറിനും മധ്യപ്രദേശിനും കേന്ദ്രം ഈ അധ്യയന വർഷത്തിൽ കോടികളുടെ സഹായം നൽകി, കേരളത്തിന് ഒന്നും നൽകിയില്ല: വി.ശിവൻകുട്ടി

Web Desk
|
31 Aug 2025 3:45 PM IST

സംസ്ഥാന ബിജെപി നേതൃത്വം അറിഞ്ഞാണ് കേന്ദ്രത്തിന്റെ ഈ കള്ളക്കള്ളിയെന്ന് വി.ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: ബിജെപി ഇതര സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ബിഹാറിനും മധ്യപ്രദേശിനും ഒഡീഷക്കും കേന്ദ്രം ഈ അധ്യയന വർഷത്തിൽ കോടികളുടെ സഹായം നൽകിയെന്നും കേരളത്തിനും ബംഗാളിനും തമിഴ്നാടിനും ഒന്നും നൽകിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന ബിജെപി നേതൃത്വം അറിഞ്ഞാണ് കേന്ദ്രത്തിന്റെ ഈ കള്ളക്കള്ളിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതി കേരളത്തിന് വേണ്ടെന്നും അതിൽ പറയുന്നത് എല്ലാം കേരളത്തിൽ ചെയ്തിട്ടുണ്ടെന്നും വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബർ രണ്ടിന് മന്ത്രിമാർ അടങ്ങുന്ന സംഘം ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, മുഹമ്മദ് റിയാസ് എന്നിവരാണ് ഗവർണറെ കാണുക. ഗവർണർക്ക് ഓണക്കോടി സമ്മാനിക്കും.

Similar Posts