< Back
Kerala

Kerala
മുഖ്യമന്ത്രി ഇടപെട്ടു; നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി സർക്കാർ ചർച്ചക്ക്
|16 Oct 2022 11:16 AM IST
സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ് എന്നിവരാണ് ചർച്ച നടത്തുക.
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി തേടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ദയാബായിയുമായി സർക്കാർ ചർച്ചക്ക്. സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ് എന്നിവരാണ് ചർച്ച നടത്തുക. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ചർച്ച.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനാപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളജ് പൂർണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസർകോടിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ടു തവണ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി വീണ്ടും സമരവേദിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.