< Back
Kerala
The Chief Minister is an agent of RSS: K. Muralidharan with criticism
Kerala

'മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഏജൻ്റാണ്': വിമർശനവുമായി കെ. മുരളീധരൻ

Web Desk
|
24 Sept 2024 8:10 PM IST

'തൃശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ കോൺഗ്രസ് സമരം ചെയ്യും'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഏജൻ്റാണെന്നും, എന്തിനാണ് ഒളിച്ചു കളിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെയും കോൺഗ്രസ് സമരം ചെയ്യുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

'ഡിജിപിക്ക് സംസ്ഥാനത്തെ പറ്റി ഒന്നും അറിയില്ല. തലസ്ഥാനത്ത് ​ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുമ്പോളും അജിത് കുമാർ വിലസുമ്പോളും മിണ്ടാതിരുന്നയാളാണ് ഡിജിപി. കാരണം മിണ്ടിയാൽ അദ്ദേഹത്തിൻ്റെ സ്ഥാനം തെറിക്കും.'- മുരളീധരൻ പറഞ്ഞു.

പിണറായിക്കെതിരെ നേരത്തെയും വിമർശനവുമായി മുരളീധരൻ രം​ഗത്തെത്തിയിരുന്നു. 'യോഗി ആദിത്യനാഥിനെക്കാൾ ആർഎസ്എസിന് വിശ്വാസം പിണറായി വിജയനെയാണ്. പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും' മുരളീധരൻ പറഞ്ഞിരുന്നു.

Similar Posts