< Back
Kerala
ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിൽക്കണമെന്ന് മുഖ്യമന്ത്രി
Kerala

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിൽക്കണമെന്ന് മുഖ്യമന്ത്രി

Web Desk
|
30 Dec 2025 10:29 AM IST

ന്യൂനപക്ഷങ്ങളെ വർഗീയവത്ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിൽക്കണമെന്ന് മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങളെ വർഗീയവത്ക്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണി ന്യൂനപക്ഷങ്ങളെ എല്ലാക്കാലത്തും സവിശേഷതയോടെ കണ്ടു. അവരുടെ ആശങ്ക കേൾക്കാനും പരിഹരിക്കാനും ഈ സർക്കാർ എന്നും തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി. ചിന്താ വാരികയിലാണ് മുഖ്യമന്ത്രിയുടെ ലേഖനം.

നാടിൻ്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ഇടതുപക്ഷം എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയിട്ടുള്ളത്. വർഗീയ ശക്തികൾ തലപൊക്കുമ്പോഴെല്ലാം അതിനെ തിരെ നെഞ്ചുവിരിച്ചു നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണ്.

ന്യൂനപക്ഷങ്ങളെ വർഗീയവത്‌കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. നാടിൻ്റെ പുരോഗതിക്കും സമാധാനത്തിനും മതനിരപേക്ഷമായി ചിന്തിക്കുന്ന ഓരോരുത്തരും ഇടതുപക്ഷത്തോടൊപ്പം കൈകോർത്തു നിൽക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി.

Similar Posts