< Back
Kerala
വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ചികിത്സയിൽ ആണെന്ന് വിശദീകരണം
Kerala

വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ചികിത്സയിൽ ആണെന്ന് വിശദീകരണം

Web Desk
|
29 Nov 2022 9:57 AM IST

പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിര്‍മാണ കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ചികിത്സയിൽ ആണെന്നാണ് വിശദീകരണം. ശശി തരൂര്‍ എം.പിയും സെമിനാറില്‍ പങ്കെടുക്കില്ല. മന്ത്രി കെ .എൻ ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് സെമിനാര്‍.

തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലും പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ധർ സെമിനാറുകളിൽ പങ്കെടുക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍, ആന്‍റണി രാജു, ജി. ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും.

വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരായ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതിക്കെതിരായ ആക്ഷേപങ്ങളിലെ അവാസ്തവങ്ങൾ ശാസ്ത്രീയവും സമഗ്രവുമായി പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാർ സംഘടിപ്പിക്കുന്നത്.



Similar Posts