< Back
Kerala

Kerala
ചെങ്ങളായിലെ പെട്രോൾ പമ്പിന് ഭൂമി നൽകിയത് പള്ളി കമ്മിറ്റി പുനഃപരിശോധിക്കും
|18 Oct 2024 10:40 AM IST
ടി.വി പ്രശാന്തനാണ് ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുമായി കരാർ ഒപ്പിട്ടത്
കണ്ണൂർ: ചെങ്ങളായിലെ പെട്രോൾ പമ്പിനായി പാട്ടത്തിന് ഭൂമി നൽകിയത് പള്ളി കമ്മിറ്റി പുനഃപരിശോധിച്ചേക്കും. പമ്പ് ഉടമ ടി.വി പ്രശാന്തനാണ് ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുമായാണ് കരാർ ഒപ്പിട്ടത്. കണ്ണൂരിൽ പമ്പ് അനുവദിക്കാൻ വേണ്ടി നവീൻ കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.
40 സെന്റ് ഭൂമിയാണ് പ്രശാന്തന് പാട്ടത്തിന് നൽകിയത്. എഡിഎം സത്യസന്ധനെന്നും ഉടൻ എൻഒസി കിട്ടുമെന്നും പ്രശാന്തൻ പറഞ്ഞതായി പള്ളി വികാരി പ്രതികരിച്ചു. സെന്റിന് മാസം 1000 രൂപ നിരക്കിലാണ് കരാർ. പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയില്ലാത്ത പ്രശാന്ത് ചില ഉന്നതരുടെ ബിനാമിയാണെന്ന് ആക്ഷേപമുണ്ട്.