< Back
Kerala

Kerala
പള്ളിയെ കത്തീഡ്രൽ ആയി പ്രഖ്യാപിച്ചു; ബോർഡ് എടുത്തുമാറ്റി ഒരു വിഭാഗം വിശ്വാസികൾ
|3 May 2024 4:20 PM IST
ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ചുമതലയേറ്റത്തിന് പിന്നാലെയാണ് ബോർഡ് മാറ്റിയത്
തിരുവനന്തപുരം: തിരുവനന്തപുരം എൽഎംഎസ് സിഎസ്‌ഐ പള്ളിയെ കത്തീഡ്രൽ ആയി പ്രഖ്യാപിച്ച ശേഷം സ്ഥാപിച്ച ബോർഡ് ഒരു വിഭാഗം വിശ്വാസികൾ എടുത്തു മാറ്റി. ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ആയി റോയിസ് മനോജ് വിക്ടർ ഇന്ന് ചുമതലയേറ്റത്തിന് പിന്നാലെയാണ് ബോർഡ് മാറ്റിയത്. പള്ളിയെ കത്തീഡ്രൽ ആക്കിയ പ്രഖ്യാപനത്തിനെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.