< Back
Kerala

Kerala
അഞ്ചുദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
|2 July 2024 6:38 AM IST
ആറ് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴക്ക് കുറവ് വന്നെങ്കിലും വരുന്ന അഞ്ചുദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പാണ്.
ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്: