< Back
Kerala
കമന്‍റ് അടിച്ചത് ചോദ്യം ചെയ്തു; വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം
Kerala

കമന്‍റ് അടിച്ചത് ചോദ്യം ചെയ്തു; വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം

Web Desk
|
29 Nov 2022 10:38 AM IST

ഇന്നലെ രാത്രി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം

കോട്ടയം: കോട്ടയത്ത് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം. കമന്‍റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത് . ഇന്നലെ രാത്രി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഇതിനിടയില്‍ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമന്‍റടിച്ചുവെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.



Related Tags :
Similar Posts