< Back
Kerala
കൊല്ലം പീഡന പരാതി; മന്ത്രി നേരിട്ട് ഒരു തവണ വിളിച്ചുവെന്ന് യുവതി
Kerala

കൊല്ലം പീഡന പരാതി; മന്ത്രി നേരിട്ട് ഒരു തവണ വിളിച്ചുവെന്ന് യുവതി

Web Desk
|
20 July 2021 9:56 PM IST

കേസില്‍ രണ്ട് പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു

മന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു തവണ നേരിട്ട് വിളിച്ചതായി കൊല്ലം പീഡന കേസിലെ പരാതിക്കാരി. എൻ.സി.പി നേതാക്കൾ എന്ന് പറഞ്ഞ് പലരും പലതവണ വിളിച്ചതായും കേസ് അവസാനിപ്പിക്കേണ്ടത് മന്ത്രിയുടെ വ്യക്തിതാത്പര്യം മാത്രമാണെന്നും യുവതി മീഡിയവണിനോട് പറഞ്ഞു.

കേസില്‍ രണ്ട് പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ജി പത്മാകരൻ, കുണ്ടറ സ്വദേശി രാജീവ് എന്നിവർക്കെതിരെയാണ് കേസ്. യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനാണ് രാജീവിനെതിരെ കേസ്.

അതേസമയം, കേസില്‍ പൊലീസിന്‍റെ വീഴ്ച സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി ആവശ്യപ്പെട്ടു. ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി ഈ വിഷയം പരിശോധിക്കും. കേസെടുക്കാൻ പൊലീസ് വിമുഖത കാണിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.

എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗമായ ജി.പത്മാകരനെതിരെ സ്ത്രീപീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകള്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. എന്നാല്‍, പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും പീഡന പരാതി ഒത്തുതീര്‍പ്പാക്കുള്ള ശ്രമമായിരുന്നില്ലെന്നുമാണ് മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണം.

Related Tags :
Similar Posts