< Back
Kerala

Kerala
വിഎസിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
|26 Jun 2025 12:41 PM IST
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരം. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസ തടസ്സവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിച്ചുവരികയാണെന്നും പട്ടം എസ് യു ടി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു.
watch video: