< Back
Kerala
സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നത്-ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി
Kerala

''സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നത്''-ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി

Web Desk
|
22 Jan 2022 2:38 PM IST

കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി

ദിലീപിനെതിരായ സാക്ഷികളുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോടതി. ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ദിലീപിനെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിന് തടസം നിൽക്കില്ലെന്നും വിചാരണ കോടതി വ്യക്തമാക്കി. ചില സൂചനകളും തെളിവുകളും പ്രോസിക്യൂഷന് ലഭിച്ചാൽ ഗൂഢാലോചന കുറ്റകരമണെന്ന് കണക്കാക്കാം. കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി പറഞ്ഞു.

ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തിൽ എന്തുറുപ്പാണുള്ളതെന്നും കോടതി ചോദിച്ചു. കൃത്യം ചെയ്തില്ലെങ്കിലും ദിലീപ് ഗൂഡാലോചന നടത്തിയാൽ കുറ്റമായി കണക്കാക്കാമെന്നും ദിലീപിനെതിരെയുള്ള സാക്ഷിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണ്. കോടതി വിശദീകരിച്ചു. എന്നാൽ കോടതി ജാമ്യം നൽകുകയും അന്വേഷണത്തിൽ ദിലീപ് ഏതെങ്കിലും ഇടപെടൽ നടത്തുകയും ചെയ്താൽ ജാമ്യം റദ്ദ് ചെയ്യേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി . അതേസമയം ദിവസവും അഞ്ചോ ആറോ മണിക്കൂർ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഗൂഢാലോചന കേസിൽ തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും ദിലീപ് ചോദിച്ചു. ബാലചന്ദ്ര കുമാറുമായി സിനിമ ബന്ധമാണ് തനിക്കുള്ളതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

Similar Posts