< Back
Kerala

Kerala
എഡിഎം നവീൻ ബാബുവിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യഹരജിയിൽ ഇന്ന് കോടതി വാദം കേൾക്കും
|5 Nov 2024 6:54 AM IST
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി സമർപ്പിച്ചത്
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ റിമാൻഡിലുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പി.പി ദിവ്യയുടെ ജാമ്യ ഹരജിയിൽ ഇന്ന് കോടതി വാദം കേൾക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി സമർപ്പിച്ചത്.
എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴിയാണ് ദിവ്യ പ്രധാനമായും കോടതിയിൽ ഉയർത്തിക്കാട്ടുക. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ജാമ്യഹരജിയിൽ പ്രോസിക്യൂഷൻ നിലപാടും നിർണായകമാണ്. മൂന്ന് പേരുടെയും വാദം കേൾക്കുന്ന കോടതി ജാമ്യഹരജിയിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത.