< Back
Kerala
സിപിഐ മദ്യനയത്തെ എതിർത്തിട്ടില്ല. ചില വ്യക്തികളാണ് എതിർപ്പുന്നയിച്ചത്- കോടിയേരി
Kerala

''സിപിഐ മദ്യനയത്തെ എതിർത്തിട്ടില്ല. ചില വ്യക്തികളാണ് എതിർപ്പുന്നയിച്ചത്''- കോടിയേരി

Web Desk
|
1 April 2022 1:19 PM IST

ഈ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടിയേരി പറഞ്ഞു

സിപിഐ മദ്യ നയത്തെ എതിർത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി എന്ന നിലയിൽ സിപിഐ എതിർത്തിട്ടില്ല. സിപിഎമ്മും സിപിഐ യും തമ്മിൽ നല്ല ബന്ധമാണ്. ചില വ്യക്തികൾ ആണ് എതിർപ്പ് ഉന്നയിച്ചത്. സിഐ ടി യു ഉന്നയിച്ചത് കള്ള് ഷാപ്പിന്റെ ദൂര പരിധി സംബന്ധിച്ച വിഷയമാണ്. ഇക്കാര്യം ചെത്ത് തൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടിയേരി പറഞ്ഞു.

മാണി സി കാപ്പൻ യുഡിഎഫ് എംഎൽഎയാണ്. എംഎൽഎ സ്ഥാനം രാജി വെക്കാതെ മാണി സി. കാപ്പനെ എൽഡിഎഫിൽ എടുക്കുന്ന കാര്യം ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts