< Back
Kerala
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം
Kerala

സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

Web Desk
|
18 Dec 2021 6:26 AM IST

പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട

രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് യോഗത്തിലെ പ്രധാന അജണ്ട. നേരത്തെ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. അതേ സമയം, രാഷ്ട്രീയ പ്രമേയത്തിന് പുറമെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഉൾപ്പെടെയുള്ളവയും യോഗത്തിൽ ചർച്ചയാകും. കർഷക സമരം വിജയിച്ച പശ്ചാത്തലവും ലഖിംപൂർ കർഷക കൊലപാതകവും പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ചക്ക് വരും.

The CPM politburo meeting will begin today

Similar Posts