< Back
Kerala

Kerala
പേരാമ്പ്രയിലെ സ്ഥാനാർഥി സർവേക്ക് പിന്നിൽ സിപിഎം, നിയമനടപടി സ്വീകരിക്കും; കെ. പ്രവീൺകുമാർ
|13 Feb 2026 5:18 PM IST
പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഘടകകക്ഷികളുടെ സീറ്റിൽ കോൺഗ്രസ് എങ്ങനെ സർവേ നടത്തുമെന്നും പ്രവീൺ കുമാർ
കോഴിക്കോട്: പേരാമ്പ്രയിലെ സ്ഥാനാർഥി സർവേക്ക് പിന്നിൽ സിപിഎമ്മെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഘടകകക്ഷികളുടെ സീറ്റിൽ കോൺഗ്രസ് എങ്ങനെ സർവേ നടത്തുമെന്നും പ്രവീൺ കുമാർ ചോദിച്ചു.
കൂടാതെ, സ്ത്രീപീഡന കേസിൽ ആരോപണ വിധേയനായ മുൻ എസിപി ഉമേഷിനെതിരെ ഇതുവരെ കേസെടുത്തില്ലെന്നും പ്രവീൺ കുമാർ ആരോപിച്ചു. പേരില്ലാത്ത പരാതിയിൽ പോലും നടപടി എടുത്ത സർക്കാരാണ്. ഉമേഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. സസ്‌പെൻഡ് ചെയ്തിട്ടും എന്തുകൊണ്ട് കേസില്ലെന്നും ഡിജിപിക്ക് പരാതി നൽകിയിട്ട് ആറാഴ്ച കഴിഞ്ഞെന്നും പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി. നടപടി നീണ്ടുപോയാൽ സമരത്തിനിറങ്ങുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.