< Back
Kerala

Viswanathan
Kerala
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
|1 April 2023 9:04 PM IST
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മോഷണം ആരോപിച്ച് വിശ്വനാഥനെ ചിലർ മർദിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷണാണ് ആശുപത്രി പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
വിശ്വനാഥൻ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. ഇയാളെ ചിലർ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായത്.