< Back
Kerala

Kerala
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
|10 Dec 2021 3:57 PM IST
മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സൂലൂർ വ്യോമത്താവളത്തിൽ എത്തിക്കും.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സൂലൂർ വ്യോമത്താവളത്തിൽ എത്തിക്കും.
സൂലൂർ വ്യോമത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്. സൂലൂരിൽ നിന്ന് നാളെ റോഡ് മാർഗം സ്വദേശമായ പുത്തൂരിലേക്ക് മൃതദേഹം എത്തിക്കുമെന്നും കുടുംബത്തെ അറിയിച്ചു. പ്രദീപ് പഠിച്ച പൂത്തൂർ ഗവ. സ്‌കൂളിലാണ് പൊതുദര്‍ശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.