< Back
Kerala
Kakkodi Poonur river
Kerala

പിറന്നാള്‍ ദിനത്തിൽ 14 കാരൻ മുങ്ങി മരിച്ചു

Web Desk
|
27 Sept 2023 5:23 PM IST

കൂട്ടുകാരന്‍റെ ചെരുപ്പ് ഒഴുകി പോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപെട്ടത്

കോഴിക്കോട്: കക്കോടി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പൂവത്തൂർ സ്വദേശി പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക് (14) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് കാർത്തികിന്‍റെ പിറന്നാളായിരുന്നു.

കൂട്ടുകാരന്‍റെ ചെരുപ്പ് ഒഴുകി പോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപെട്ടത്. ഉച്ചക്ക് ഒന്നരയോടെയാണ് കാർത്തിക് ഒഴുക്കിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ വൈകുന്നേരം നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Similar Posts