< Back
Kerala

Kerala
'മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ, വൃദ്ധനല്ലേ'; വിവാദ പരാമർശവുമായി കെ.സുധാകരൻ
|19 Jun 2024 6:17 PM IST
'ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പ്രതികരിക്കാം'
കണ്ണൂർ: കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ വിവാദ പരാമർശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സ്ഫോടനത്തിൽ മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ വൃദ്ധനല്ലേ എന്നായിരുന്നു പരാമർശം. ബോംബ് ഇനിയും പൊട്ടാൻ ഉണ്ട് എന്നിട്ട് പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.
തലശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് ബോംബ് പൊട്ടി മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.