< Back
Kerala
Heavy rains: Public search in Mundakai section suspended, latest news malayalam അതിശക്തമായ മഴ: മുണ്ടക്കൈ ഭാ​ഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തി
Kerala

ഉള്ളുലച്ച് മുണ്ടക്കൈ; മരണം 267 കടന്നു, ബെയ്‌ലി പാലം അന്തിമഘട്ടത്തിൽ

Web Desk
|
1 Aug 2024 6:30 AM IST

ഇന്നത്തെ രക്ഷാപ്രവർത്തനം അൽപസമയത്തിനകം ആരംഭിക്കും

മുണ്ടക്കൈ: സംസ്ഥാനത്തെ നടുക്കിയ മുണ്ട​ക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 267 കടന്നു. ഇന്നത്തെ രക്ഷാപ്രവർത്തനം അൽപസമയത്തിനകം ആരംഭിക്കും.

കിട്ടിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്.നൂറോളം പേരെ​ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.

മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനം നടക്കുന്നത്. പാലംപണി പൂർത്തിയായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ട്രേറ്റിൽ സർവകക്ഷിയോഗം നടക്കും. ഇതിനൊപ്പം പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും, കോൺഗ്രസ് നേതാവായ പ്രിയങ്കയും ഇന്നെത്തും.

Related Tags :
Similar Posts