< Back
Kerala
എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി- സണ്ണി ജോസഫ്
Kerala

എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി- സണ്ണി ജോസഫ്

Web Desk
|
28 Oct 2025 12:24 PM IST

പിഎംശ്രീയിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഐ ബാധ്യസ്ഥർ

ന്യുഡൽഹി: എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അസമിനേയും മഹാരാഷ്ട്രയും ഒഴിവാക്കി കേരളത്തിൽ എസ്‌ഐആർ പ്രഖ്യാപിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ്. സാഡിസ്റ്റ് മനോഭാവമാണിത് എല്ലാ തലത്തിലും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഎംശ്രീയിൽ ഒപ്പിട്ടതിൽ സിപിഐ ഉയർത്തിയ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഐ ബാധ്യസ്ഥരാണ് എന്നു പറഞ്ഞ അദ്ദേഹം സിപിഐ, യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തോട് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. കോൺഗ്രസ് നേതാക്കളുടെ ഡൽഹി സന്ദർശനം രാഷ്ട്രീയം തന്നെയാണ്. തെരഞ്ഞെടുപ്പ് ഒരുക്കമാണ് പ്രധാനചർച്ചാവിഷയം. മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നിവർ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts