< Back
Kerala

Kerala
ലോകയുക്ത ഭേദഗതി ബില്ലിന്റെ കരട് പുറത്തിറങ്ങി; ബുധനാഴ്ച്ച നിയമസഭയിൽ കൊണ്ടുവരും
|21 Aug 2022 12:07 AM IST
അധികാരം വെട്ടിക്കുറക്കുന്നതും ലോകയുക്തയുടെ വിധി പുനപരിശോധിക്കാൻ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി
തിരുവനന്തപുരം: ലോകയുക്ത ഭേദഗതി ബില്ലിന്റെ കരട് പുറത്തിറങ്ങി. ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതും വിധി പുനപരിശോധിക്കാൻ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി. ബിൽ ബുധനാഴ്ച്ച നിയമസഭയിൽ കൊണ്ടുവരും. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ലോകായുക്ത ഭേദഗതി സംബന്ധിച്ച് നിയമ ഭേദഗതിയിൽ സി.പി.ഐക്ക് വിരുദ്ധ അഭിപ്രായമാണ്. ഈ ഭിന്നത പരിഹരിക്കാൻ ഇതുവരെ സിപിഐ-സിപിഎം ചർച്ച നടന്നിട്ടില്ല.
updating