< Back
Kerala

Kerala
ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി; പ്രതിയെ കീഴടക്കാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു
|17 Oct 2022 7:24 AM IST
അക്രമാസക്തനായ പ്രതി ഷൈനിനെ കീഴടക്കാനായി പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തു.
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാജി, ബിജി എന്നിവർക്കാണ് കുത്തേറ്റത്. മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുത്ത ലഹരിക്കടിമയായ വ്യക്തിയാണ് ഷൈൻ എന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്.
ബഹളം കേട്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. അക്രമാസക്തനായ ഷൈനിനെ മൽപ്പിടിത്തത്തിന് ഒടുവിലാണ് പൊലീസിന് കീഴടക്കാനായത്. പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തു. പൊലീസുമായുള്ള മൽപ്പിടിത്തത്തിൽ ഷൈനിനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ ഷാജിയുടേയും ബിജിയുടേയും പരിക്ക് ഗുരുതരമാണ്.