< Back
Kerala
പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു
Kerala

പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു

Web Desk
|
18 Jan 2022 8:59 AM IST

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല ആണ്ടു നേർച്ച നടത്തിയത് എന്ന ആരോപണവുമുയരുന്നുണ്ട്

പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി. നിരവധി വാഹനങ്ങൾ തകർത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ആനയുടെ മുകളിൽ ഇരുന്നയാൾക്കും താഴെ വീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റാർക്കുവും പരിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല ആണ്ടു നേർച്ച നടത്തിയത് എന്ന ആരോപണവുമുയരുന്നുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts