< Back
Kerala

Kerala
സിന്ധുവിന്‍റെ കഴുത്തിലാണ് ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി
|15 Dec 2022 12:15 PM IST
രണ്ടാമത്തെ വെട്ട് തലയിലായിരുന്നു. അപ്പോഴേക്കും സ്ത്രീയുടെ ബോധം പോയിരുന്നു
തിരുവനന്തപുരം: സിന്ധുവിന്‍റെ കഴുത്തിലാണ് പ്രതി ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി ജോര്‍ജ് പറഞ്ഞു. മതിലിനപ്പുറത്തായതുകൊണ്ട് എനിക്ക് തടയാന്‍ സാധിച്ചില്ല. റോഡില്‍ പോകുന്നവരോട് വണ്ടി നിര്‍ത്തി തടയാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല. പിന്നീട് കുറച്ച് പയ്യന്‍മാര്‍ എത്തിയാണ് അയാളെ പിടിച്ചു മാറ്റിയതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
രണ്ടാമത്തെ വെട്ട് തലയിലായിരുന്നു. അപ്പോഴേക്കും സ്ത്രീയുടെ ബോധം പോയിരുന്നു. എന്നിട്ടും അയാളുടെ പക അടങ്ങിയിരുന്നില്ല. പിന്നെയും കയ്യിലും കാലിലുമൊക്കെ വെട്ടിക്കൊണ്ടിരുന്നു. ആംബുലന്‍സിനും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലും അറിയച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് അവര്‍ സംഭവസ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് വഴയില സ്വദേശി സിന്ധു വെട്ടേറ്റു മരിച്ചത്. സുഹൃത്ത് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.