< Back
Kerala
The fake number plates used by the accused to kidnap a six-year-old girl in Oyoor have been found
Kerala

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി

Web Desk
|
10 Dec 2023 10:00 PM IST

കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയ്ക്ക് നിന്നാണ് നമ്പർ പ്ലേറ്റ് കണ്ടെത്തിയത്

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയ്ക്ക് നിന്നാണ് നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. പ്രതികളെ തമിഴ്‌നാട്ടിൽ എത്തിച്ചും തെളിവെടുത്തു.

കേസിലെ നിർണായകമായ തെളിവാണ് വ്യാജ നമ്പർ പ്ലേറ്റ്, ഇത് എവിടെയോ എറിഞ്ഞുവെന്നായിരുന്നു പ്രതികൾ നൽകിയ മൊഴി. ഇന്ന് നടത്തിയ പരിശോധനയിലാണ് കുളത്തു പുഴക്കും ആര്യങ്കാവിനും ഇടയക്ക് നിന്ന് കണ്ടെത്തിയത്. ഇത് ഒടിച്ചു മടക്കി നിലയിൽ കാടുപിടിച്ച സ്ഥലത്ത് നിന്നാണ്് കണ്ടെത്തിയത്. രാവിലെ ഫാം ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ബാഗിന്റെ അവശിഷ്ടങ്ങളും പെൻസിൽ ബോക്‌സും ലഭിച്ചിരുന്നു. ഇത് കേസിൽ നിർണായകമാണ്.

ഉച്ചക്ക് ശേഷമാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തെളവെടുപ്പിനായി പ്രതികളെയും കൊണ്ട് അന്വേഷണ സംഘം പോയത്. പ്രതികളെ പിടികൂടിയ തെങ്കാശിയിലെ ഹോട്ടലും പരിസരവുമെല്ലാം എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ഇനി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും ലിങ്ക് റോഡിലുമാണ് തെളിവെടുപ്പ് നടത്താനുള്ളത്. കസ്റ്റഡിയിലെടുത്ത് നാലാം ദിവസം തന്നെ ഇത്രയധികം തെളിവുകൾ ശേഖരിക്കാനായത് അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ്.

Similar Posts