< Back
Kerala
Fathima nida family news

ഫാത്തിമ നിദ 

Kerala

'പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ല'; ഫാത്തിമ നിദക്ക് നീതി കിട്ടിയില്ലെന്ന് കുടുംബം

Web Desk
|
28 March 2023 7:53 AM IST

കഴിഞ്ഞ വർഷം ഡിസംബർ 22-നാണ് ഫാത്തിമ നിദ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ആലപ്പുഴ: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം ഫാത്തിമ നിദക്ക് നീതി കിട്ടിയില്ലെന്ന് കുടുംബം. മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും ഇതുവരെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. മകളുടെ വേർപാട് ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് മാതാവ് ഇനിയും മുക്തയാകാത്തതിനാൽ ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാൻ ഭയമാണെന്ന് നിദയുടെ പിതാവ് ശിഹാബ് ഫേസ്ബുക്കിൽ കുറിച്ചു.

മകൾ മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും മരണകാരണം അറിയാനാവാത്തതിന്റെ വിഷമത്തിലാണ് ശിഹാബുദ്ദീൻ. കഴിഞ്ഞ വർഷം ഡിസംബർ 22-നാണ് ഫാത്തിമ നിദ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അസുഖങ്ങളൊന്നുമില്ലാതിരുന്ന നിദയുടെ മരണത്തിൽ കുടുംബവും ഒപ്പമുണ്ടായിരുന്നവരും ചികിത്സാപിഴവ് ആരോപിച്ചിരുന്നു.

നാഗ്പൂർ പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, പോസ്റ്റുമോർട്ടം പോലും ഇതുവരെ ലഭ്യമാക്കാൻ സർക്കാരിനായിട്ടില്ല. മകൾക്ക് നീതി കിട്ടാൻ എന്ത് ചെയ്യുമെന്നറിയാതെ സഹായത്തിന് കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

Similar Posts