< Back
Kerala
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Kerala

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Web Desk
|
24 Sept 2021 11:14 AM IST

ഭാര്യ അഞ്ജു സതീഷിന്‍റെ (39) നില ഗുരുതരമാണ്

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പിഞ്ച് കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചുണ്ടക്കുന്നിലെ മാവില വീട്ടില്‍ സതീശനാണ് ഒന്‍പത് മാസം പ്രായമായ മകന്‍ ധ്യാന്‍ ദേവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ ഭാര്യയുടെ നില അതീവ ഗുരുതരമാണ്.

കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്നില്‍ ഇന്ന് രാവിലെ 9.10 ഓടെയാണ് സംഭവം. വീടിന്‍റെ വാതിലുകള്‍ അകത്ത് നിന്ന് അടച്ച ശേഷം സതീശന്‍ ഭാര്യ അഞ്ജുവിനെയും 9 മാസം പ്രായമുളള മകന്‍ ധ്യാന്‍ ദേവിനെയും കറിക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അഞ്ജുവിന്‍റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതില്‍ പൊളിച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ധ്യാന്‍ ദേവ് മരിച്ചിരുന്നു. കഴുത്തിന് വെട്ടേറ്റ അഞ്ജുവിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സതീശന്‍ കഴുത്തറത്ത് ആത്മഹത്യ ചെയ്തു. സതീശന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്ന സതീശന്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Related Tags :
Similar Posts