< Back
Kerala
The father of the man who came to testify in the Elathur train arson case hanged himself
Kerala

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Web Desk
|
19 May 2023 11:59 AM IST

ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്, ഇയാളുടെ മകൻ മുഹമ്മദ് മോനിസ് ഇന്നലെ മൊഴി നൽകിയിരുന്നു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസ് ഇന്നലെ മൊഴി നൽകിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിക്കിനെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നും മൊഴി നൽകാനിരിക്കെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മോനിസ് അറിയിക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. 16ാം തീയതിയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. എന്തിനാണ് വന്നതെന്നതുൾപ്പടെ കൃത്യമായ വിവരങ്ങൾ ഹോട്ടൽ അധികൃതരെ അറിയിച്ചിരുന്നു.

Related Tags :
Similar Posts