< Back
Kerala

Kerala
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ
|30 Jan 2023 5:19 PM IST
ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്നു ജീവപര്യന്തം ശിക്ഷ. ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്.
മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. 2021 ലാണ് മലപ്പുറം വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.മദ്രസ അധ്യാപകനാണ് പ്രതി.