< Back
Kerala
Oommen chandy

ഉമ്മൻചാണ്ടി

Kerala

ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ അന്തിമ തീരുമാനം നാളെ

Web Desk
|
9 Feb 2023 9:15 PM IST

ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് നിംസ് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് നിംസ് മെഡിക്കൽ ബോർഡ് അറിയിച്ചു. ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റാമെന്ന് ബോർഡ് സർക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡും നിർദേശം അംഗീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി സഹോദരൻ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. ചികിത്സ നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലക്‌സ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുതിർന്ന നേതാക്കളായ എ.കെ ആൻറണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. തൊണ്ടയിലെ റേഡിയേഷൻ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബംഗളുരുവിൽ കൊണ്ടു പോകാൻ വൈകിയതോടെയാണ് സഹോദരൻ പരാതിയുമായി എത്തിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതി. ഇളയ മകൾ അച്ചു ഉമ്മനും തന്റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരൻ പറഞ്ഞിരുന്നു.

The final decision on Oommenchandy's transfer to Bengaluru will be taken tomorrow

Similar Posts