< Back
Kerala
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും
Kerala

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും

Web Desk
|
9 Nov 2023 10:43 PM IST

സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനങ്ങൾ വാങ്ങൽ, ഫർണിച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണമാണ് ഒരു വർഷം കൂടി നീട്ടിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനങ്ങൾ വാങ്ങൽ, ഫർണിച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണമാണ് ഒരു വർഷം കൂടി നീട്ടിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മന്ത്രിസഭയിൽ മന്ത്രിമാർ സൂചിപ്പിച്ചിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമാണ് മന്ത്രിസഭയിൽ പ്രതിസന്ധി സൂചിപ്പിച്ചത്. സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണമില്ലെന്ന് ജി.ആർ.അനിലും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം വേണമെന്ന് ശിവൻകുട്ടിയും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. സർക്കാർ നിത്യേനയുള്ള ചെലവുകൾക്ക് കഷ്ടപ്പെടുകയാണെന്നായിരുന്നു പരാമർശം.

Similar Posts