< Back
Kerala

Kerala
സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ
|22 Feb 2022 5:42 PM IST
ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്.
കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. നാലുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സി.പി.എം പ്രവർത്തകനായ ഹരിദാനെ വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലൊണ് സി.പി.എം ആരോപണം.
ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.
ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.