< Back
Kerala

Kerala
മൂക്കുന്നിമലയിലെ പൊലീസിന്റെ ഫയറിങ് പരിശീലനം മാറ്റി
|8 Nov 2024 8:10 PM IST
നടപടി ലക്ഷ്യം തെറ്റിയ വെടിയുണ്ടകൾ ജനവാസമേഖലയിൽ വീണതിന് പിന്നാലെ
തിരുവനന്തപുരം: മൂക്കുന്നിമലയിലെ ഫയറിങ് പരിശീലനം മാറ്റിയതായി തിരുവനന്തപുരം റൂറൽ എസ്.പി
വ്യോമസേനയുടെ ഫയറിങ് റേഞ്ചിൽ നാളെ പൊലീസുകാർക്ക് നടത്താനിരുന്ന പരിശീലനമാണ് മാറ്റിയത്
ലക്ഷ്യം തെറ്റിയ വെടിയുണ്ടകൾ ജനവാസ മേഖലയിൽ വീണതോടെയാണ് നടപടി.
സമീപത്തെ മലയൻകീഴ് പൊറ്റമ്മലിലാണ് വെടിയുണ്ടകൾ വീണത്. വീടിന്റെമേൽക്കൂര തുളച്ചും റോഡിൽ വരെയും വെടിയുണ്ടകൾ വീണിരുന്നു. രണ്ട് കിലോമീറ്റർ പറന്നാണ് വെടിയുണ്ടകൾ വീണത്