< Back
Kerala
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് അവതരണം തുടങ്ങി
Kerala

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് അവതരണം തുടങ്ങി

Web Desk
|
4 Jun 2021 6:22 AM IST

എൽ.ഡി എഫിന് വിജയം നൽകിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് ബജറ്റിന് തുടക്കം കുറിച്ചത്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ എല്ലാ നിർദേശങ്ങളും ഈ സർക്കാർ നടപ്പാക്കുമെന്നും ആരോഗ്യവും ഭക്ഷണവും തൊഴിലും ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. എൽ.ഡി എഫിന് വിജയം നൽകിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് ബജറ്റിന് തുടക്കം കുറിച്ചത്. ദയമില്ലാത്ത ആക്രമണം ഒരു വർഷം സര്‍ക്കാര്‍ നേരിട്ടെന്നും രാഷ്ട്രീയ കുതിരക്കച്ചവടം കേരള ജനത അനുവദിച്ചില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല ജനം തീരുമാനം എടുക്കുന്നതെന്നും കുപ്രചാരണം ജനം തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാകും ശ്രമമെന്നും ഐസക് അവതരിപ്പിച്ചത് ദീർഘ വീക്ഷണമുള്ള ബജറ്റാണെന്നും ധനമന്ത്രി വ്യക്തമാക്കി.


Updating story....

Similar Posts