< Back
Kerala
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഗഡു കൈമാറി
Kerala

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഗഡു കൈമാറി

Web Desk
|
6 July 2025 7:38 PM IST

ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് ഒരു ലക്ഷം രൂപ കൈമാറിയത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഗഡു കൈമാറി. ബിന്ദുവിന്റെ മകൾ നവമിയുടെ അക്കൗണ്ടിലേക്കാണ് ഒരു ലക്ഷം രൂപ കൈമാറിയത്.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ വഴി അഞ്ച് ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നു. 10 ദിവസത്തിനകം സഹായധനം നൽകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ലക്ഷം രൂപ ബിന്ദുവിന്റെ കുടുംബത്തിന് കൈമാറിയത്.

Similar Posts